സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തീരക്കടലില്‍ ജൂണ്‍ 15 മുതല്‍ 45 ദിവസത്തേയ്ക്ക് വര്‍ഷകാല ട്രോളിംഗ നിരോധനം ഏര്‍പ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
തിരുവനന്തപുരത്ത് നിയമസഭാസമുച്ചയ വളപ്പില്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെയും ഭരണഘടനാ ശില്‍പി ഡോ. ബി. ആര്‍. അംബേദ്കര്‍ എന്നിവരുടെ പ്രതിമകള്‍ സ്ഥാപിക്കുന്നതിന്ു നിയമസഭാ സ്പീക്കറോട് ശുപാര്‍ശ ചെയ്യാനും തീരുമാനമായി.
ഇതോടെ നിയമസഭാവളപ്പില്‍ അംബേദ്കര്‍ പ്രതിമ സ്ഥാപിക്കുന്നതു സംബന്ധിച്ച വിവാദങ്ങള്‍ക്ക് തിരശീല വീണു. പാര്‍ലമെന്റിലെ മാതൃകയാണ് ഇവിടെയും തീരുമാനിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
പരിയാരം മെഡിക്കല്‍ കോളേജിന് അംഗീകാരം നിഷേധിക്കുന്ന തീരുമാനം മൂന്ന് മാസത്തേക്ക് മാറ്റിവയ്ക്കാന്‍ മന്ത്രിസഭ മെഡിക്കല്‍ കൗണ്‍സിലിനോട് അഭ്യര്‍ത്ഥിച്ചു. സര്‍ക്കാരിന്റെ മോശമായ സാമ്പത്തിക സ്ഥിതി കാരണം അംഗീകാരം ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥകള്‍ നടപ്പാക്കുന്നതിന് അല്‍പം സാവകാശം വേണമെന്ന് ആവശ്യപ്പെടും.












Click it and Unblock the Notifications