യുഎസ് പ്രതിരോധചെയര്‍മാന്‍ ഇന്ത്യയിലെത്തും
ദില്ലി: യുഎസ് പ്രതിരോധചെയര്‍മാന്‍ ഹെന്‍റി എച്ച് ഷെല്‍ട്ടണ്‍ ഇന്ത്യ സന്ദര്‍ശിക്കും. എന്നാല്‍ അദ്ദേഹം പാകിസ്ഥാന്‍ സന്ദര്‍ശിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. കഴിഞ്ഞ കുറെ കാലമായി ഇന്ത്യയില്‍ വരുന്ന യുഎസ് നേതാക്കളെല്ലാം പാകിസ്ഥാനും സന്ദര്‍ശിക്കുകയെന്ന പതിവ് തെറ്റിച്ചുകൊണ്ടാണ് ഷെല്‍ട്ടന്റെ വരവ്. ഷെല്‍ട്ടണ്‍ ആദ്യമായാണ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. 1998 ലെ പൊഖ്റാന്‍ ആണവ പരീക്ഷണത്തിന് ശേഷം ഇന്ത്യ സന്ദര്‍ശിക്കുന്ന ആദ്യ യുഎസ് ഉന്നതോദ്യോഗസ്ഥനാണ് ഷെല്‍ട്ടണ്‍.
ആണവപരീക്ഷണത്തിന് ശേഷം അന്നത്തെ ക്ലിന്റണ്‍ ഭരണകൂടം സൈനികസഹകരണ കാര്യത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്തായാലും ഇന്ത്യയോടുള്ള അമേരിക്കയുടെ സമീപനം മാറിവരുന്നതിന്റെ തെളിവാണ് ഷെല്‍ട്ടന്റെ സന്ദര്‍ശനമെന്ന് കരുതുന്നു. അതുവരെ ഇന്ത്യയേക്കാള്‍ പാകിസ്ഥാനോട് കൂടുതല്‍ അടുപ്പം കാണിച്ചിരുന്ന അമേരിക്ക ഇപ്പോള്‍ ഇന്ത്യയോട് കൂടുതല്‍ അടുക്കുന്നതിന്റെ ഉദാഹരണമായും ഷെല്‍ട്ടന്റെ സന്ദര്‍ശനത്തെ പലരും കാണുന്നു.
ഷെല്‍ട്ടന്റെ ഇന്ത്യയിലെ സന്ദര്‍ശനപരിപാടികള്‍ രഹസ്യമാക്കി വച്ചിരിക്കുകയാണ്. അദ്ദേഹം ഒമാന്‍, ഖത്തര്‍, ജോര്‍ദാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്. ബ്രസ്സല്‍സില്‍ നാറ്റോ യോഗത്തിലും അദ്ദേഹം പങ്കെടുക്കും.












Click it and Unblock the Notifications