ഷെല്‍ട്ടണ്‍ സന്ദര്‍ശനം നീട്ടി
ദില്ലി: യുഎസ് പ്രതിരോധ സേനാചെയര്‍മാന്‍ ജനറല്‍ ഹെന്‍റി എച്ച് ഷെല്‍ട്ടണ്‍ അദ്ദേഹത്തിന്റെ ഇന്ത്യാസന്ദര്‍ശനം നീട്ടി. നേരത്തെ അദ്ദേഹം ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുമെന്ന് അഭ്യൂഹം പരന്നിരുന്നു.
അത്യാവശ്യമായ ചില ഔദ്യോഗികകാരണങ്ങളാണ് സന്ദര്‍ശനം നീട്ടിയതിന് കാരണമായി പറഞ്ഞിരിക്കുന്നത്. വാഷിംഗ്ടണില്‍ പ്രതിരോധ വാര്‍ഷികാവലോകനം സംബന്ധിച്ച ചില യോഗങ്ങളില്‍ ഷെല്‍ട്ടണ് പങ്കെടുക്കേണ്ടതുണ്ട്.
അമേരിക്കയുടെ ഭാവിയിലുള്ള പ്രതിരോധതന്ത്രങ്ങള്‍ ആവിഷ്കരിക്കാനുള്ള നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ ഈ അവലോകനയോഗത്തില്‍ നടക്കും. ഷെല്‍ട്ടന്റെ ഇന്ത്യാസന്ദര്‍ശനത്തെ ഏറെ പ്രാധാന്യത്തോടെയാണ് ഇന്ത്യ വീക്ഷിച്ചിരുന്നത്. കാരണം പാകിസ്ഥാനെ ഒഴിവാക്കി, ഇന്ത്യയില്‍ മാത്രം സന്ദര്‍ശനം നടത്താനായിരുന്നു ഷെല്‍ട്ടണ്‍ തീരുമാനിച്ചിരുന്നത്.












Click it and Unblock the Notifications