പള്ളിക്ക് കുഴപ്പമില്ല; ഭീകരര്‍ രക്ഷപെട്ടു

ശ്രീനഗര്‍: കശ്മീരിലെ ഒരു മുസ്ലീം പള്ളിയില്‍ ഒളിച്ചിരുന്ന ലഷ്കര്‍ ഇ തോയ്ബ ഭീകരരെ സുരക്ഷാ സൈന്യം രക്ഷപെടാന്‍ അനുവദിച്ചു. പള്ളിക്ക് കേടുണ്ടാകാതിരിക്കാനാണ് ഭീകരരെ വിട്ടതെന്ന് സൈന്യം അറിയിച്ചു.

തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയിലുള്ള ഒരു പള്ളിയിലാണ് രണ്ട് കൊടുംഭീകരര്‍ ഒളിച്ചിരുന്നത്. 11 മണിക്കൂര്‍ നീണ്ട വെടിവയ്പ്പിന് ശേഷമാണ് ഭീകരരെ മെയ് 30 ബുധനാഴ്ച രാത്രി രക്ഷപെടാന്‍ അനുവദിച്ചത്. ഭീകരരുമായുള്ള വെടിവയ്പ്പില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും ജവാനും മരണമടഞ്ഞു.

ഭീകരര്‍ പള്ളിയില്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസും സൈന്യവും ചേര്‍ന്ന് പള്ളി വളയുകയായിരുന്നു. പള്ളിക്ക് കേടുണ്ടാകാതിരിക്കാന്‍ കീഴടങ്ങണമെന്ന അഭ്യര്‍ത്ഥന തള്ളിയ ഭീകരര്‍ സൈന്യവുമായി ഏറ്റുമുട്ടുകയായിരുന്നു.

പള്ളിയിലേക്ക് ആക്രമിച്ചു കയറാമെന്ന് ചില ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചെങ്കിലും പള്ളിക്ക് കേടുണ്ടാകുന്നത് ഗുരുതരമായ പ്രത്യഘാതങ്ങള്‍ ഉണ്ടാക്കുമെന്നുള്ളതിനാല്‍ അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. സംഭവവികാസങ്ങള്‍ ഉടന്‍ തന്നെ ആഭ്യന്തരമന്ത്രാലയത്തെയും പ്രധാനമന്ത്രിയെയും സൈന്യം അറിയിച്ചു.

കശ്മീര്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം കേന്ദ്രസര്‍ക്കാര്‍ ഭീകരരെ രക്ഷപെടാന്‍ അനുവദിക്കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+