വാജ്പേയി-മുഷറഫ് കൂടിക്കാഴ്ച ജൂലായില്‍
ദില്ലി: പ്രധാനമന്ത്രി വാജ്പേയിയും പാക് സൈനികനേതാവ് മുഷറഫും തമ്മിലുള്ള കൂടിക്കാഴ്ച ജൂലായില്‍ നടന്നേക്കുമെന്ന് പാര്‍ലമെന്ററികാര്യമന്ത്രി പ്രമോദ് മഹാജന്‍. മെയ് 31 വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പ്രധാനമന്ത്രി വാജ്പേയിയ്ക്ക് വലതുകാല്‍മുട്ടിലുള്ള ശസ്ത്രക്രിയ മുംബൈയില്‍ ജൂണ്‍ ഏഴിന് നടക്കും. ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹത്തിന് മൂന്നാഴ്ചക്കാലം വിശ്രമം ആവശ്യമാണെന്നതുകൊണ്ടാണ് കൂടിക്കാഴ്ച ജൂലായിലേക്ക് നീട്ടുന്നതെന്നും മഹാജന്‍ അറിയിച്ചു.
ശസ്ത്രക്രിയയ്ക്കു മുന്നോടിയായുള്ള പരിശോധനയ്ക്കായി ജൂണ്‍ ആറിന് പ്രധാനമന്ത്രി മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പോകും. ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹത്തിന് ചികിത്സയുടെ ഭാഗമായി ഫിസിയോതെറാപ്പി ആവശ്യമായിവരും. അതുകൊണ്ട് ജൂണ്‍ അവസാനത്തിന് മുന്‍പ് ഉച്ചകോടി നടത്തുക അസാധ്യമാണ്- മഹാജന്‍ പറഞ്ഞു.












Click it and Unblock the Notifications