ഗുജറാത്തില്‍ കേരളം പോളിടെക്നിക്ക് നിര്‍മിക്കും
തിരുവനന്തപുരം: കേരളസര്‍ക്കാരിന്റെ ഗുജറാത്ത് ഭൂകമ്പ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച പണമുപയോഗിച്ച് ഗുജറാത്തില്‍ പോളിടെക്നിക്ക് നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
ഗുജറാത്ത് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ഭൂകമ്പത്തില്‍ ത കര്‍ന്ന പോളിടെക്നിക്കിന് പകരം പുതിയത് നിര്‍മ്മിച്ച് നല്‍കുന്നതെന്ന് മെയ് 30 ബുധനാഴ്ച ആന്റണി പറഞ്ഞു. അവിടെ ഗ്രാമം ദത്തെടുത്ത് വീടുകള്‍ നിര്‍മ്മിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. പക്ഷെ വീടുകള്‍ വയ്ക്കുന്നതില്‍ ഗുജറാത്ത് സര്‍ക്കാരിന് താല്പര്യമുണ്ടായിരുന്നില്ല.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പത്ത് കോടിയിലേറെയാണ് ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ചത്. സഹകരണവകുപ്പ് ഒന്നേകാല്‍ കോടിയും നല്‍കിയിട്ടുണ്ട്. ഭൂകമ്പത്തില്‍ മരിച്ച മലയാളികളുടെ ആശ്രിതര്‍ക്ക് 30, 000 രൂപ വീതം നല്‍കുമെന്നും ആന്റണി അറിയിച്ചു.
കടലാക്രമണക്കെടുതികള് നേരിടാന്‍ രണ്ട് കോടി രൂപ സംസ്ഥാന മന്ത്രിസഭായോഗം അനുവദിച്ചു. സാമ്പത്തികപ്രതിസന്ധി കണക്കിലെടുക്കാതെ മത്സ്യത്തൊഴിലാളികളുടെയും മറ്റും ദുരിതം അവസാനിപ്പിക്കുന്നതിന് വേണ്ടിയാണിതെന്ന് ആന്റണി വ്യക്തമാക്കി. കളക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കുന്നതിനുസരിച്ച് സൗജന്യറേഷന് ഉല്‍പ്പടെയുള്ള കൂടുതല്‍ ആശ്വാസനടപടികള്‍ സ്വീകരിക്കും.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു












Click it and Unblock the Notifications