കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യു.എ. ബീരാന്‍ അന്തരിച്ചു

  • By Staff
Google Oneindia Malayalam News

മലപ്പുറം: ഇന്ത്യന്‍ നാഷണല്‍ ലീഗ് ( ഐഎന്‍എല്‍) സംസ്ഥാന പ്രസിഡന്റും മുന്‍മന്ത്രിയുമായ യു.എ. ബീരാന്‍(76) അന്തരിച്ചു. മെയ് 31 വ്യാഴാഴ്ച രാവിലെ 10.30ന് കോട്ടയ്ക്കലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.

ദീര്‍ഘനാളായി അദ്ദേഹം രോഗബാധിതനായി കഴിയുകയായിരുന്നു. കഴിഞ്ഞ നാല് വര്‍ഷമായി അദ്ദേഹം ചികിത്സയിലായിരുന്നു. മുസ്ലീം ലീഗിലായിരുന്നപ്പോള്‍ അദ്ദേഹം വിദ്യാഭ്യാസമന്ത്രിയായും ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പിന്നീട് മുസ്ലീം ലീഗുമായുള്ള അഭിപ്രായഭിന്നത മൂലം അദ്ദേഹം ഐഎന്‍എല്‍ എന്ന പുതിയ പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു. ഇബ്രാഹിം സുലൈമാന്‍ സേഠുമായി ചേര്‍ന്ന് 1994 ലാണ് ബീരാന്‍ ഐഎന്‍എല്‍ രൂപീകരിച്ചത്. അന്നു മുതല്‍ അദ്ദേഹം സംസ്ഥാന പ്രസിഡന്റായിരുന്നു.

1970 ലാണ് അദ്ദേഹം മലപ്പുറത്തുനിന്നും ആദ്യമായി നിയമസഭയിലെത്തുന്നത്. 1977 ല്‍ താനൂരില്‍ നിന്നും 1980 ല്‍ മലപ്പുറത്തുനിന്നും 1982 ല്‍ നിന്നും തിരൂരില്‍ നിന്നും അദ്ദേഹം വീണ്ടും നിയമസഭയിലെത്തി. മുസ്ലീംലീഗിന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ചന്ദ്രിക പത്രത്തിന്റെ പത്രാധിപരായിരുന്നിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X