ആന്റണി മാതൃക കാട്ടണം: ചെറിയാന്‍
തിരുവനന്തപുരം: ക്ലിഫ് ഹൗസില്‍ താമസിക്കാതെ തിരുവനന്തപുരത്തുള്ള സ്വവസതിയില്‍ താമസിച്ച് മുഖ്യമന്ത്രി എ. കെ. ആന്റണി മറ്റ് മന്ത്രിമാര്‍ക്ക് മാതൃക കാട്ടണമെന്ന് ചെറിയാന്‍ ഫിലിപ്പ്.
കൊട്ടാരതുല്യമായ വസതികളിലെ താമസം മന്ത്രിമാര്‍ ഒഴിവാക്കണം. പകരം തിരുവനന്തപുരത്ത് സ്വന്തമായി വീടുള്ള മന്ത്രിമാരെല്ലാവരും സ്വന്തം വീടുകളില്‍ താമസിക്കണമെന്നും ചെറിയാന്‍ ആവശ്യപ്പെട്ടു.
ഇതുവഴി സര്‍ക്കാരിന് കോടികളുടെ ധൂര്‍ത്ത് ഒഴിവാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. മെയ് 31 വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ചെറിയാന്‍ ഇതാവശ്യപ്പെട്ടത്.












Click it and Unblock the Notifications