ലീഗ് ബന്ധം: സിപിഎമ്മില്‍ ഭിന്നത
ദില്ലി: മുസ്ലീം ലീഗുമായുള്ള ബന്ധത്തെച്ചൊല്ലി സിപിഎം സംസ്ഥാന ഘടകത്തിനുള്ളിലെ ഭിന്നത മൂര്‍ച്ഛിക്കുന്നു. ലീഗിനെ മുന്നണിയില്‍ കൂട്ടാതിരുന്നതാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയകാരണമെന്ന് സിപിഎമ്മിലെ ഒരു വിഭാഗം ശക്തിയായി വാദിക്കുകയാണ്.
മെയ് 31 വ്യാഴാഴ്ച ദില്ലിയില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ കേന്ദ്രസമിതിയോഗത്തില്‍ ഈ ഭിന്നത മറനീക്കി പുറത്തുവന്നു. ലീഗിനെ കൂട്ടാമായിരുന്നെന്ന് ചില സംസ്ഥാന നേതാക്കള്‍ യോഗത്തില്‍ ശക്തമായി വാദിച്ചു. ഇതിന്‍മേലുള്ള വിശദമായ ചര്‍ച്ച തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടക്കും. കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ തിരഞ്ഞെടുപ്പിനെ കുറിച്ച് സമര്‍പ്പിച്ച വിലയിരുത്തല്‍ റിപ്പോര്‍ട്ടും അടുത്ത ദിവസങ്ങളില്‍ ചര്‍ച്ച ചെയ്യും.
കേരളത്തില്‍ നിന്നും ഇ. കെ. നായനാര്‍, വി. എസ്. അച്യുതാനന്ദന്‍, പിണറായി വിജയന്‍, ഇ. ബാലാനന്ദന്‍ തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ജ്യോതിബസു അധ്യക്ഷത വഹിച്ചു.












Click it and Unblock the Notifications