60 ലക്ഷം രൂപയുടെ വിദേശകറന്‍സി പിടിച്ചു
കോഴിക്കോട്: ദുബായിലേക്ക് കടത്താന്‍ ശ്രമിച്ച 60 ലക്ഷം രൂപയുടെ വിദേശ കറന്‍സി കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് കസ്റംസ് അധികൃതര്‍ പിടിച്ചു.
ദുബായിലെ സ്വകാര്യസ്ഥാപനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്നയാളെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ് ചെയ്തിട്ടുണ്ട്. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഇയാളുടെ പേര് പുറത്തുവിട്ടിട്ടില്ല.
അമേരിക്കന്‍ ,സിംഗപ്പൂര്‍ ഡോളറുകള്‍, യുഎഇ ദിര്‍ഹം, ഡച്ച് മാര്‍ക്ക്, കുവൈത്ത്, ബഹ്റൈന്‍ ദിനാറുകള്‍, ഖത്തര്‍, സൗദി, ഒമാന്‍ റിയാലുകള്‍, യുഎഇ ദിര്‍ഹം എന്നിവയുടെ 1000ന്റെയും 500ന്റെയും കറന്‍സികളാണ് മെയ് 30 വ്യാഴാഴ്ച പിടിച്ചെടുത്തത്. ദുബായിലേക്ക് കരിപ്പൂരില്‍ നിന്നും രാവിലെ എട്ട് മണിക്കുള്ള വിമാനത്തില്‍ കയറാന്‍ വരുമ്പോഴാണ് ഇയാള്‍ പിടിക്കപ്പെട്ടത്. അവസാന വട്ട സുരക്ഷാപരിശോധനയിലാണ് കറന്‍സികള്‍ കണ്ടെത്തിയത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഈ വര്‍ഷം നടക്കുന്ന ഏറ്റവും വലിയ വേട്ടയാണിതെന്ന് എയര്‍ കസ്റംസ് ഇന്റലിജന്‍സ് അധികൃതര്‍ അറിയിച്ചു. ഒരു മാസത്തിനുള്ളില്‍ കേരളത്തിലെ സ്വര്‍ണ്ണവില പവന് 3168 രൂപയില്‍ നിന്നും 3456 രൂപയായി വര്‍ധിച്ചതിന്റെ ഫലമായി സ്വര്‍ണ്ണക്കടത്ത് വ്യാപകമായേക്കും എന്ന് സൂചന കിട്ടിയതിനെ തുടര്‍ന്ന് കസ്റംസ് അധികൃതര്‍ കുറച്ചുനാളുകളായി ജാഗരൂകരായിരുന്നു.












Click it and Unblock the Notifications