Get Updates
Get notified of breaking news, exclusive insights, and must-see stories!

കരിപ്പൂര്‍: ടെര്‍മിനല്‍ വികസനത്തിന് നടപടി

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെര്‍മിനലിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായുള്ള പ്രാരംഭ നടപടികള്‍ തുടങ്ങി.

ഇതിന്റെ ഭാഗമായി എയര്‍പോര്‍ട്ട് അതോറിറ്റി പ്രതിനിധി സംഘം ടെര്‍മിനല്‍ കെട്ടിടം പരിശോധിച്ചു. മെയ് 30 ബുധനാഴ്ചയാണ് സിവില്‍ എഞ്ചിനിയറിംഗ് വിഭാഗത്തിലെ എസ്. കെ. ഗുപ്ത, ഡെപ്യൂട്ടി, എച്ച്. എസ്. സുരേഷ്, വാസ്തുശില്‍പ്പ വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജോഷി എന്നിവരടങ്ങിയ സംഘം കരിപ്പൂരിലെത്തിയത്.

വിമാനത്താവള ഡയറക്ടര്‍ ഡി. വിജയകുമാറുമായി സംഘം ചര്‍ച്ചകള്‍ നടത്തി. രണ്ട് ദിവസത്തിനകം വികസനസാധ്യതകള്‍ പഠിച്ച് സംഘം റിപ്പോര്‍ട്ട് നല്‍കും. നൈറ്റ് ലാന്‍ഡിംഗിനുള്ള അനുമതി ഇതുവരെയും കരിപ്പൂരിന് കിട്ടിയിട്ടില്ല. ഇത് ഇനിയും വൈകിയേക്കുമെന്ന് ആശങ്കയുണ്ട്.

യാത്രക്കാര്‍ക്കും ബന്ധുക്കള്‍ക്കും നിന്ന് തിരിയാനിടമില്ലാത്ത ടെര്‍മിനല്‍ വികസിപ്പിക്കണമെന്നത് കാലാകാലങ്ങളായുള്ള ആവശ്യമാണ്. ടെര്‍മിനല്‍ വികസിപ്പിക്കണമെന്ന് നേരത്തെ കരിപ്പൂര്‍ സന്ദര്‍ശിച്ച സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ നിര്‍ദേശിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+