നെടുമ്പാശേരിയിലേക്ക് കൂടുതല്‍ സര്‍വീസ് വേണം
തിരുവനന്തപുരം: നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് കൂടുതല്‍ വിദേശ വിമാനസര്‍വീസുകള്‍ തുടങ്ങുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് വിമാനത്താവള കമ്പനി എംഡി സി. ബാബുരാജീവ് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം വിമാനത്താവള കമ്പനിയുടെ സാമ്പത്തിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനായി എത്തിയപ്പോഴാണ് ബാബു രാജീവ് ഈ അഭ്യര്‍ത്ഥന നടത്തിയത്. കൂടുതല്‍ സര്‍വീസ് നടത്തുന്നതിനായി വേണ്ട നടപടികളെടുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി ബാബു രാജീവ് അറിയിച്ചു.
സര്‍ക്കാര്‍ കമ്പനിക്ക് നല്‍കാനുള്ള കുടിശ്ശികയെ പറ്റിയും ബാബുരാജീവ് ആന്റണിയെ ധരിപ്പിച്ചിട്ടുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കമ്പനിക്ക് സര്‍ക്കാര്‍ കുടിശ്ശിക സഹായമായിരിക്കുമെന്ന് ബാബു പറഞ്ഞു. കമ്പനിയുടെ സ്ഥിതിവിവര കണക്കുകള്‍ അടങ്ങുന്ന സമഗ്രമായ രേഖ മുഖ്യമന്ത്രിക്ക് നല്‍കിയെന്നും ബാബു പറഞ്ഞു.
കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് പുനസ്ഥാപിക്കുന്നതിനെ പറ്റിയും എംഡിയും മുഖ്യമന്ത്രിയും തമ്മില്‍ ചര്‍ച്ച നടത്തി.












Click it and Unblock the Notifications