എലിപ്പനി: 213 പേര്‍ ആശുപത്രിയില്‍
കോട്ടയം: സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് 213 പേരോളം വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കോട്ടയം, ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളിലെ ആശുപത്രികളിലാണ് എലിപ്പനി ബാധിച്ചവരെ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
സംസ്ഥാനത്ത് എലിപ്പനി മൂലം ഇതുവരെ 10 പേരാണ് മരണമടഞ്ഞത്. എലിപ്പനിയോടൊപ്പം തെക്കന്‍ ജില്ലകളില്‍ വൈറല്‍ പനിയും വ്യാപിക്കുന്നുണ്ട്.
കടുത്ത പനി, തലവേദന, കണ്ണ് ചുവക്കുക തുടങ്ങിയവയാണ് എലിപ്പനിയുടെ ലക്ഷണങ്ങള്‍. രോഗം പടരാതിരിക്കാനുള്ള നടപടികള്‍ എടുത്തിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
രോഗം പടരുന്നത് തടയാനുള്ള വിദഗ്ധോപദേശം നല്‍കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്ലൈന്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും (ഐഎംഎ) എസ്കോട്ടെല്‍ മൊബൈലും ചേര്‍ന്നാണ് ഇത് സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തിനുള്ളില്‍ എവിടെ നിന്ന് ഹെല്‍പ്ലൈനിലേക്ക് വിളിച്ചാലും ലോക്കല്‍ കാളിന്റെ നിരക്ക് മാത്രമേ ആവുകയുള്ളു.












Click it and Unblock the Notifications