Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടതുമുന്നണി കടബാധ്യതയുണ്ടാക്കി

തിരുവനന്തപുരം: സ്ഥാനമൊഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാര്‍ വന്‍ കടബാധ്യതയാണുണ്ടാക്കിയതെന്ന് ധനമന്ത്രി കെ. ശങ്കരനാരായണന്‍.

എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ഥാനമൊഴിയുമ്പോള്‍ 24, 000 കോടി രൂപയുടെ പൊതു കടവും 4671 കോടി രൂപയുടെ കുടിശ്ശികയുമുണ്ടായിരുന്നുവെന്ന് മെയ് 31 വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ശങ്കരനാരായണന്‍ അറിയിച്ചു.

യുഡിഎഫ് സര്‍ക്കാര്‍ ഒഴിയുമ്പോളുണ്ടായിരുന്ന 10, 666 കോടി രൂപയുടെ പൊതുകടമാണ് ഇത്രകണ്ട് വര്‍ദ്ധിച്ചതെന്ന് ശങ്കരനാരായണന്‍ ചൂണ്ടിക്കാട്ടി. കെടുകാര്യസ്ഥതയും വകമാറി ഫണ്ട് ചെലവഴിച്ചതുമാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ വ്യാവസായിക കാര്‍ഷിക മേഖലയുടെ വളര്‍ച്ചയിലൂടെ സാമ്പത്തികോന്നതി കൈവരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കള്ള് സഹകരണസംഘങ്ങള്‍ പിരിച്ചുവിടുമെന്നും വിദേശമദ്യവില്‍പ്പന ബിവറേജസ് കോര്‍പ്പറേഷന് മാത്രം നല്‍കുമെന്നും എക്സൈസ് വകുപ്പിന്റെ കൂടെ ചുമതല വഹിക്കുന്ന ശങ്കരാനാരായണന്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+