പ്ലസ്ടു അഴിമതി അന്വേഷിക്കും
തൃശൂര്‍: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്ലസ്ടു സ്കൂളുകള്‍ അനുവദിക്കുന്നതിലുണ്ടായ അഴിമതികളും ക്രമക്കേടുകളും അന്വേഷിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി.
ഡിപിഇപി ഇപ്പോഴുള്ള രീതിയില്‍ തുടരില്ലെന്നും ആവശ്യമായ മാറ്റങ്ങളോടെ പരിഷ്കരിക്കുമെന്നും മന്ത്രി അറിയിച്ചു. മെയ് 31 വ്യാഴാഴ്ച തൃശൂരില്‍ അധ്യാപകരുടെ പരിശീലനപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസരംഗത്ത് സഹകരണമേഖലയുടെ പ്രാതിനിധ്യം ശക്തമാക്കുമെന്ന് സൂപ്പി പറഞ്ഞു. സ്വകാര്യമേഖലയ്ക്ക് മതിയായ പ്രോത്സാഹനം നല്‍കും. സ്വകാര്യമേഖലയില്‍ 14 എഞ്ചിനിയറിംഗ് കോളേജുകള്‍ തുടങ്ങാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെങ്കിലും സര്‍വകലാശാലകളുടെ ഭാഗത്ത് നിന്നും ചില തടസങ്ങളുണ്ടായിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications