പന്ത് ചര്‍ച്ചയാരംഭിച്ചു
ശ്രീനഗര്‍: കശ്മീര്‍ പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ മധ്യസ്ഥന്‍ കെ. സി. പന്ത്ശ്രീനഗറില്‍ വിവിധ രാഷ്ട്രീയകക്ഷികളുമായി ചര്‍ച്ച തുടങ്ങി.
ജൂണ്‍ ഒന്ന് വെള്ളിയാഴ്ച പന്തിന്റെ കശ്മീര്‍ സന്ദര്‍ശനം അവസാനിക്കുകയാണ്. വൈകുന്നേരത്തോടെ പന്ത് കശ്മീരിലെ പ്രാദേശിക വാര്‍ത്താമാധ്യമപ്രതിനിധികളുമായും ചര്‍ച്ച നടത്തും. തന്റെ സന്ദര്‍ശനം ഫലപ്രദമായിരുന്നെന്ന് പന്ത് അറിയിച്ചു.
നേരത്തെ കശ്മീരി പണ്ഡിറ്റുകളുമായി പന്ത് ചര്‍ച്ച നടത്തിയിരുന്നു. എന്തുവിലകൊടുത്തും തങ്ങള്‍ തീവ്രവാദത്തെ എതിര്‍ക്കുമെന്നാണ് പണ്ഡിറ്റ് സംഘടനകള്‍ പന്തിനെ അറിയിച്ചത്. കശ്മീരിലേക്ക് കുടിയേറിയ വിവിധ ജനവിഭാഗങ്ങളുമായും പന്ത് ചര്‍ച്ചകള്‍ നടത്തി.












Click it and Unblock the Notifications