കരുണാനിധിക്കെതിരെ കേസെടുക്കുന്നു
ചെന്നൈ: മുന്‍ തമിഴ്നാട് മുഖ്യമന്ത്രി എം. കരുണാനിധിക്കെതിരെ കേസെടുക്കുമെന്ന് ജയലളിത നിയമസഭയില്‍ പ്രസ്താവിച്ചു.
വീരണം പദ്ധതിയില്‍ കരുണാനിധി കുറ്റക്കാരനാണെന്ന് സര്‍ക്കാരിയ കമ്മീഷന്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുക്കുന്നതെന്ന് ജൂണ്‍ ഒന്ന് വെള്ളിയാഴ്ച ജയലളിത നിയമസഭയെ അറിയിച്ചു. നിയമസഭയില്‍ ഗവര്‍ണറുടെ നന്ദിപ്രമേയ പ്രസംഗത്തിന് മറുപടി പറയുകയായിരുന്നു ജയ.
ഇതൊരു പ്രത്യേക കേസായതിനാല്‍ സര്‍ക്കാര്‍ കോടതിയെ സമീപിക്കുമെന്ന് ജയ വ്യക്തമാക്കി. കൂടല്ലൂരിലെ വീരണം തടാകത്തില്‍ നിന്നും ചെന്നൈ നഗരത്തിലേക്ക് കുടിവെള്ളമെത്തിക്കുന്ന പദ്ധതിയായിരുന്നു വീരണം പദ്ധതി.












Click it and Unblock the Notifications