ജനകീയാസൂത്രണത്തിലെ അഴിമതി അന്വേഷിക്കും
കണ്ണൂര്‍: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് ജനകീയാസൂത്രണ പദ്ധതി നടപ്പാക്കുന്നതിലുണ്ടായിട്ടുള്ള അഴിമതികള്‍ അന്വേഷിക്കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി ചെര്‍ക്കളം അബ്ദുള്ള.
ജൂണ്‍ ഒന്ന് വെള്ളിയാഴ്ച കണ്ണൂരില്‍ സ്വീകരണയോഗങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജനകീയാസൂത്രണ പദ്ധതികള്‍ക്കായി അനുവദിച്ച തുകകള്‍ വകമാറി ചെലവാക്കിയിട്ടുണ്ടെന്നും വ്യാപകമായി ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും ചെര്‍ക്കളം പറഞ്ഞു. ഇതിനെ കുറിച്ചെല്ലാം വിശദമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും വികസനം എത്തിനോക്കാത്ത മേഖലകളുടെ ഉന്നമനത്തിനായി പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് ചെര്‍ക്കളം പറഞ്ഞു. വിവിധ സ്ഥലങ്ങളിലെ സ്വീകരണയോഗങ്ങളില്‍ പങ്കെടുത്ത മന്ത്രി പറശ്ശിനിക്കടവ് പള്ളി, തളിപ്പറമ്പ് യത്തീംഖാന തുടങ്ങിയ സ്ഥലങ്ങളും സന്ദര്‍ശിച്ചു.












Click it and Unblock the Notifications