സംഘട്ടനം: മന്ത്രിയുടെ പരിപാടി നടന്നില്ല
കാസര്‍ഗോഡ്: സിപിഎം-ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് മന്ത്രിയുടെ സ്വീകരണപരിപാടി നടന്നില്ല.
കാസര്‍ഗോഡ് ജില്ലയിലെ ചെറുവത്തൂരിലാണ് മുസ്ലീം ലീഗ് -സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. തദ്ദേശസ്വയംഭരണ മന്ത്രി ചെര്‍ക്കളം അബ്ദുള്ളയുടെ സ്വീകരണപരിപാടിക്ക് തൊട്ടുമുമ്പായിരുന്ന സംഘട്ടനം. 20ല്‍ അധികം ഇരുചക്രവാഹനങ്ങള്‍ക്കും കാറുകള്‍ക്കും സംഘര്‍ഷത്തില്‍ കേടുപാടുകളുണ്ടായി.
ജൂണ്‍ ഒന്ന് വെള്ളിയാഴ്ച നാല് മണിക്കായിരുന്നു മന്ത്രിക്ക് സ്വീകരണം നല്‍കാന്‍ നിശ്ചയിച്ചിരുന്നത്. പരിപാടിക്ക് മുമ്പേ സംഘര്‍ഷം തുടങ്ങിയതിനാല്‍ മന്ത്രിക്ക് മടങ്ങേണ്ടി വന്നു. ചെറുവത്തൂരിലെ സംഘര്‍ഷത്തിന് ശേഷം തൃക്കരിപ്പൂരിലേക്ക് പോവുകയായിരുന്ന കാസര്‍ഗോഡ് പഞ്ചായത്ത് പ്രസിഡന്റ് ഇ. പത്മാവതിയുടെ കാറിന് നേരേ ലീഗ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതായി സിപിഎം ആരോപിച്ചു.
കണ്ണൂര്‍ എസ്പി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്.












Click it and Unblock the Notifications