കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസഫ് ശിവദാസമേനോനെതിരെ

  • By Super
Google Oneindia Malayalam News

കൊച്ചി: കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് തന്റെ വകുപ്പുകളോട് ശിവദാസമേനോന്‍ കൈയാളിയിരുന്ന ധനവകുപ്പ് നിഷേധാത്മക നയമാണ് പുലര്‍ത്തിയിരുന്നതെന്ന് മുന്‍മന്ത്രി പി. ജെ. ജോസഫ്.

ധനകാര്യവകുപ്പിന്റെ നിലപാടുകള്‍ മൂലം പൊതുമരാമത്ത് വകുപ്പിന് കിട്ടേണ്ട പല ബില്ലുകളും തടയപ്പെട്ടുവെന്ന് ജൂണ്‍ ഒന്ന് വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ജോസഫ് വ്യക്തമാക്കി. പൊതുമരാമത്ത് ആവിഷ്കരിച്ച പല പദ്ധതികളും സാമ്പത്തികപ്രതിസന്ധിയുടെ കാരണം പറഞ്ഞ് ധനവകുപ്പ് നിഷേധിച്ചിരുന്നുവെന്നും ജോസഫ് പറഞ്ഞു.

നയവൈകല്യങ്ങള്‍ സാമ്പത്തികപ്രതിസന്ധിയുണ്ടാക്കുമെന്ന് രണ്ട് വര്‍ഷം മുമ്പ് തന്നെ തന്റെ പാര്‍ട്ടി ചൂണ്ടിക്കാണിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പിന് പ്രത്യേക പദ്ധതി പ്രകാരം അനുവദിച്ച 500 കോടി രൂപയില്‍ നിന്നും ഒന്നും കിട്ടിയില്ലെന്നും ജോസഫ് പറഞ്ഞു.

വിദ്യാഭ്യാസവകുപ്പും പൊതുമരാമത്ത് വകുപ്പുമാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കുടിശ്ശിക കൂടുതല്‍ വരുത്തിയതെന്ന ധനമന്ത്രി ശങ്കരനാരായണന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ജോസഫ് പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ പകുതിയിലധികം ചുമതലകള്‍ ജനകീയാസൂത്രണത്തിലൂടെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് പോയതായും ജോസഫ് ചൂണ്ടിക്കാട്ടി.

പ്ലസ്ടു അനുവദിക്കുന്നത് ഉള്‍പ്പടെ 130 കോടി ആയിരുന്നു വിദ്യാഭ്യാസത്തിനായി നീക്കിവച്ച തുക. പ്ലസ് ടു അഴിമതികളെ കുറിച്ച് അന്വേഷിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞതിനെ ജോസഫ് സ്വാഗതം ചെയ്തു. അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്ന് ജോസഫ് വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X