മന്ത്രിക്ക് ഗൂഢലക്ഷ്യങ്ങള്‍: ശിവദാസമേനോന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തികപ്രതിസന്ധിയുടെ മുഴുവന്‍ ഉത്തരവാദിത്വവും ഇടതുമുന്നണി സര്‍ക്കാരിന്റെ ചുമലില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്ന ധനമന്ത്രി ശങ്കരനാരായണന് ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് മുന്‍ ധനമന്ത്രി ടി. ശിവദാസമേനോന്‍.
കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളായ നിയമനിരോധം, നികുതിവര്‍ധനവ്, സ്വകാര്യവല്‍ക്കരണം എന്നിവ നടപ്പാക്കാനുള്ള ഗൂഢതന്ത്രമാണിതെന്ന് ജൂണ്‍ ഒന്ന് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ശിവദാസമേനോന്‍ ആരോപിച്ചു.
200ശതമാനത്തിലേറെ കൂട്ടുമ്പോള്‍ കുടിശ്ശിക ആനുപാതികമായി ഉയരുന്നത് സ്വാഭാവികമാണെന്ന് ശിവദാസമേനോന്‍ പറഞ്ഞു. പദ്ധതി ചെലവുകള്‍ വര്‍ധിക്കുമ്പോള്‍ റവന്യു കമ്മി കൂടുമെന്ന് മേനോന്‍ വ്യക്തമാക്കി. പ്രതിസന്ധിക്ക് കാരണം എല്‍ഡിഎഫ് സര്‍ക്കാരാണെന്ന യുഡിഎഫ് ആരോപണത്തില്‍ കഴമ്പില്ലെന്ന് മേനോന്‍ പ്രസ്താവനയില്‍ പറയുന്നു.












Click it and Unblock the Notifications