Get Updates
Get notified of breaking news, exclusive insights, and must-see stories!

പരിയാരം മെഡിക്കല്‍കോളേജ് സഹകരണമേഖലയിലേക്ക്

തിരുവനന്തപുരം: കണ്ണൂരിലെ പരിയാരം മെഡിക്കല്‍ കോളേജ് വീണ്ടും സ്വകാര്യ മേഖലയിലേക്ക് വിടാന്‍ യുഡിഎഫ് സര്‍ക്കാര്‍ നീക്കങ്ങള്‍ നടത്തുന്നു. ഇതു സംബന്ധിച്ച നിവേദനം മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ പരിഗണനയിലാണ്.

മെഡിക്കല്‍ കോളേജ് സഹകരണ മേഖലയിലാക്കാന്‍ ആരോഗ്യമന്ത്രി പി. ശങ്കരനും സഹകരണ മന്ത്രി എം.വി രാഘവനും കണ്ണൂരിലെ മന്ത്രിയായ കെ. സുധാകരനും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായിരുന്നു. ഇതു സംബന്ധിച്ച നിവേദനം മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി സുധാകരന്‍ കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുകയും ചെയ്തു.

മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാന്‍ നായനാര്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചില്ല. ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സിന്റെ കാലാവധി ജൂണ്‍ ഒന്ന് വെള്ളിയാഴ്ച അവസാനിക്കുകയാണ്. ഈയവസരത്തിലാണ് കോളേജ് വീണ്ടും സ്വകാര്യമേഖലയിലേക്ക് വിടാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിക്കാനിരിക്കുന്നത്.

1996ല്‍ രൂപീകരിച്ച മെഡിക്കല്‍ കോളേജിന് ഇതിനകം തന്നെ 200 കോടി രൂപയുടെ ബാധ്യതയുണ്ട്. മരുന്ന് വാങ്ങിയ വകയില്‍ സര്‍ക്കാരിന് 62 കോടി രൂപ കടം വേറെയുമുണ്ട്. മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കണമെങ്കില്‍ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കണം. ഇതിന് 24 കോടി രൂപ ചെലവ് വരും.

മെഡിക്കല്‍ കോളേജിന്റെ അംഗീകാരത്തെയും അവകാശത്തെയും കുറിച്ച് ഇതുവരെ വ്യക്തതയായിട്ടില്ല. അതിനാല്‍ ഇവിടെ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെ ഭാവിയും അനിശ്ചിതത്വത്തിലാണ്. ഇതൊക്കെ മുന്നില്‍ കണ്ടാണ് കോളേജ് എത്രയും പെട്ടെന്ന് സഹകരണ മേഖലയ്ക്ക് വിടാന്‍ തീരുമാനിച്ചതെന്ന് ആരോഗ്യമന്ത്രി പി. ശങ്കരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+