എലിപ്പനി: ഒരാള്‍ കൂടി മരിച്ചു
തൊടുപുഴ: കേരളത്തില്‍ എലിപ്പനി ബാധിച്ച് ഒരു മരണം കൂടി. ഇടുക്കി ജില്ലയിലെ വണ്ണപ്പുറം സ്വദേശിനി ഫാത്തിമാ മുഹമ്മദാണ് മരിച്ചത്.
എലിപ്പനി ബാധിച്ച് കുറച്ചുദിവസങ്ങളായി കോലഞ്ചേരി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഫാത്തിമാ മുഹമ്മദാണ് ജൂണ്‍ ഒന്ന് വെള്ളിയാഴ്ച വൈകുന്നേരം മരണമടഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഈയിടെ പടര്‍ന്ന എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയി.
വണ്ണപ്പുറം ഗ്രാമപഞ്ചായത്തില്‍ എലിപ്പനി പടര്‍ന്നുപിടിക്കുകയാണ്. വണ്ണപ്പുറം ഹാരിസണ്‍സ് മലയാളം ലിമിറ്റഡിന്റെ കാളിയാര്‍ എസ്റ്റേറ്റ് തൊഴിലാളികളില്‍ ഭൂരിഭാഗവും എലിപ്പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
ഇടുക്കി ജില്ലയില്‍ എലിപ്പനി പടരാതിരിക്കാന്‍ വേണ്ടത്ര കരുതല്‍ നടപടികളെടുത്തിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും അതൊന്നും കാര്യക്ഷമമല്ലെന്ന് പരാതിയുണ്ട്. തൊടുപുഴ സര്‍ക്കാര്‍ ആശുപത്രിയിലെ എലിപ്പനി സഹായകേന്ദ്രം പ്രവര്‍ത്തിക്കുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നുണ്ട്.
രോഗം പടരാതിരിക്കാന്‍ പരമാവധി ശുചിത്വം പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. എലിക്ക് ആവാസയോഗ്യമായി ചവറുകള്‍ കുന്നുകൂട്ടരുതെന്നും കുറ്റിക്കാടുകള്‍ വെട്ടി തീയിടണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു.












Click it and Unblock the Notifications