അതിര്‍ത്തിയില്‍ പാക് വെടിവെപ്പ്
ജമ്മു: ജമ്മു ഡിവിഷനിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ സൈന്യം യാതൊരു പ്രകോപനവുമില്ലാതെ വെടിവച്ചു. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ജൂണ്‍ രണ്ട് ശനിയാഴ്ച പ്രതിരോധ വക്താക്കള്‍ അറിയിച്ചു.
അഖ്നൂര്‍, ജമ്മു എന്നിവിടങ്ങളിലെ ആറും കതുവയിലെ രണ്ടും ഇന്ത്യന്‍ കാവല്‍ കേന്ദ്രങ്ങളില്‍ വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് പാക് ആക്രമണം നടന്നത്. ഉടന്‍ തന്നെ അതിര്‍ത്തി രക്ഷാസേന (ബിഎസ്എഫ്) തിരിച്ചും വെടിവച്ചു. ഇരുപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടല്‍ ശനിയാഴ്ച രാവിലെ വരെ നീണ്ടുനിന്നു.
വെള്ളിയാഴ്ച പകലും ഇരുരാജ്യങ്ങളുടെയും സൈന്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.












Click it and Unblock the Notifications