മണിപ്പൂരില്‍ രാഷ്ട്രപതിഭരണം പ്രഖ്യാപിച്ചു
ദില്ലി: രാഷ്ട്രീയ അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്ന മണിപ്പൂരില്‍ രാഷ്ട്രപതിഭരണം പ്രഖ്യാപിച്ചു കൊണ്ട് രാഷ്ട്രപതി ഉത്തരവായി. കേന്ദ്രമന്ത്രിസഭയുടെ ശുപാര്‍ശ പ്രകാരമാണ് രാഷ്ട്രപതി കെ.ആര്. നാരായണന് ഈ ഉത്തരവില്‍ ഒപ്പിട്ടത്.
ദില്ലിയില്‍ ജൂണ്‍ രണ്ട് ശനിയാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്തത്. രണ്ടു ദിവസം മുമ്പ് മണിപ്പൂര്‍ ഗവര്‍ണര്‍ വേദ് പ്രകാശ് മാര്‍വ സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി കെ.ആര്. നാരായണന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
രാധാബിനോദ് കൊയ്ജാം നേതൃത്വം നല്‍കിയിരുന്ന സമതാപാര്‍ട്ടി മന്ത്രിസഭ മെയ് 21 തിങ്കളാഴ്ച വിശ്വാസപ്രമേയം പരാജയപ്പെട്ട് പുറത്തായതോടെയാണ് മണിപ്പൂരില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ തുടങ്ങിയത്. സമതാ സര്‍ക്കാരിനെ ബിജെപി അംഗങ്ങള്‍ പിന്തുണയ്ക്കുമെന്ന് കരുതിയിരുന്നെങ്കിലും അവസാനം അവര്‍ സര്‍ക്കാരിനെ പുറത്താക്കുന്നതിനെ അനുകൂലിക്കുകയായിരുന്നു.
പിന്നീട് ബിജെപി മന്ത്രിസഭ ഉണ്ടാക്കാന്‍ തീരുമാനിച്ചെങ്കിലും സമതാപാര്‍ട്ടി എതിര്‍ത്തു. സമതയുടെ എതിര്‍പ്പ് കേന്ദ്രസര്‍ക്കാരിന് ഭീഷണിയാവുമെന്ന് ഉറപ്പായപ്പോള്‍ കേന്ദ്രനേതൃത്വം ഇടപെട്ട് ബിജെപി നേതാക്കളെ പിന്തിരിപ്പിക്കുകയായിരുന്നു. പിന്നീട് സ്പീക്കര്‍ ധനഞ്ജയ് സിംഹ് മന്ത്രിസഭ ഉണ്ടാക്കാന്‍ അവകാശം ഉന്നയിച്ചെങ്കിലും ഗവര്‍ണര്‍ ആവശ്യപ്പെട്ട പിന്തുണ നല്കുന്ന എംഎല്‍എമാരുടെ പട്ടിക ഹാജരാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications