Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസര്‍കോട് ഹര്‍ത്താല്‍ പൂര്‍ണ്ണം

കാസര്‍കോട് : കാസര്‍കോട് ജില്ലയില്‍ സിപിഎം ജൂണ്‍ രണ്ട് ശനിയാഴ്ച ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം. ശനിയാഴ്ച രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ നടന്ന ഹര്‍ത്താലില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. വാഹനങ്ങള്‍ ഓടിയില്ല.

ഉത്തരമേഖലാ ഐജി അല്‍ഫോണ്‍സ് ലൂയിസിന്റെ നേതൃത്വത്തില്‍ വന്‍പൊലീസ് സംഘം ജില്ലാ ആസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെങ്കിലും അങ്ങിങ്ങ് അക്രമങ്ങള്‍ നടന്നു. വെള്ളിയാഴ്ച രാത്രി ലീഗ് പ്രവര്‍ത്തകര്‍ സിപിഎമ്മുകാര്‍ക്ക് നേരെ നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ചായിരുന്നു സിപിഎം ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

വെള്ളിയാഴ്ച തദ്ദേശസ്വയംഭരണ മന്ത്രി ചെര്‍ക്കളം അബ്ദുള്ളയ്ക്ക് നല്കിയ സ്വീകരണത്തോടനുബന്ധിച്ചാണ് ലീഗ്- സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ ചെറുവത്തൂരില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയത്. പിന്നീട് കാസര്‍കോട് ജില്ലയിലാകെ അക്രമം പടരുകയായിരുന്നു. വെള്ളിയാഴ്ച രാത്രി നടന്ന ഒരു ആക്രമണത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ സിപിഎം കാസര്‍കോട് ജില്ലാസമിതി ഓഫീസും തകര്‍ത്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+