പനി: മദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കോയമ്പത്തൂര്‍: തമിഴ്നാട് സ്ഫോടനക്കേസില്‍ മുഖ്യപ്രതിയായി കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജൂണ്‍ രണ്ട് ശനിയാഴ്ചയാണ് കടുത്ത പനിയും വിറയലും ബാധിച്ച മദനിയെ ആശുപത്രയില്‍ പ്രവേശിപ്പിച്ചത്.
ആദ്യം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹത്തിന്റെ നിലയില്‍ മാറ്റമുണ്ടായില്ലെന്ന് പറയുന്നു. പിന്നീട് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സയ്ക്കായി മറ്റൊരാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
തമിഴ്നാട് സ്ഫോടനക്കേസിനോടനുബന്ധിച്ച് പിടിയിലായ മദനി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കോയമ്പത്തൂര്‍ ജയിലില്‍ വിചാരണത്തടവുകാരനായി കഴിയുകയാണ്. കോയമ്പത്തൂരിലെ ജയിലില്‍ ആവശ്യമായ പരിചരണം ലഭിക്കാത്തതിനാല്‍ മദനിയെ കേരളത്തിലെ ജയിലിലേക്ക് മാറ്റണമെന്നും കേസിന്റെ വിചാരണ കേരളത്തിലാക്കണമെന്നും അഭിപ്രായമുയര്‍ന്നിരുന്നു.
ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണച്ച അദ്ദേഹം ആന്റണി മുഖ്യമന്ത്രിയായി അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് ശുഭാപ്തിവിശ്വാസത്തിലാണ്. തന്റെ മോചനത്തിനായി ആന്റണി സര്‍ക്കാര്‍ മുന്‍കയ്യെടുക്കുമെന്ന് അദ്ദേഹം കരുതുന്നു.












Click it and Unblock the Notifications