നാദാപുരത്ത് സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു
നാദാപുരം: കോഴിക്കോട് ജില്ലയിലെ നാദാപുരത്തിനടുത്ത് കല്ലാച്ചിയില്‍ ഒരു സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. ജൂണ്‍ രണ്ട് ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ നടന്ന അക്രമത്തില്‍ വിനു (30) എന്ന യുവാവാണ് കൊലക്കത്തിക്കിരയായത്.
ശനിയാഴ്ച വൈകുന്നേരം കല്ലാച്ചി മാര്‍ക്കറ്റില്‍ ജീപ്പിലെത്തിയ ഒരു സംഘം ബോംബെറിഞ്ഞ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതിനു ശേഷമാണ് ബിജുവിനെ കൊലപ്പെടുത്തിയത്. നാദാപുരത്ത് ഒരു സ്ത്രീയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായിരുന്നു മരിച്ച ബിജു.
മൃതദേഹം ഇപ്പോള്‍ വടകര ഗവണ്‍മെന്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൊലപാതകത്തിനു പിന്നില്‍ മുസ്ലിംലീഗാണെന്ന് സിപിഎം ആരോപിച്ചു.












Click it and Unblock the Notifications