Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐ ഗ്രൂപ്പിനെ നയിക്കാന്‍ പത്മജ എത്തുന്നു

തിരുവനന്തപുരം: കെ. കരുണാകരന്‍ നേതൃത്വം നല്‍കുന്ന ഐ ഗ്രൂപ്പിനെ നയിക്കാന്‍ മകള്‍ പത്മജ എത്തുന്നു. ബിസിനസില്‍ പെട്ടെന്നു ചെയ്തു തീര്‍ക്കേണ്ട പ്രവൃത്തികള്‍ എത്രയും വേഗം ചെയ്തുതീര്‍ത്ത് ജൂലായ് മധ്യത്തോടു കൂടി പത്മജ രാഷ്ട്രീയത്തില്‍ സജീവമാകും.

കെപിസിസി പ്രസിഡണ്ട് കെ. മുരളീധരനും കരുണകാരനും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് പത്മജയുടെ രംഗപ്രവേശം. കരുണാകര വിഭാഗത്തില്‍ ഭാവിയില്‍ ഉണ്ടാകാനിരിക്കുന്ന സംഭവവികാസങ്ങളുടെ സൂചനയായി രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ കാണുന്നുണ്ട്.

പത്മജയുടെ വാക്കുകളിലും അതിന്റെ സൂചനയുണ്ട്. മുരളീധരന്‍ ഇപ്പോള്‍ കെപിസിസി പ്രസിഡണ്ടായി നിയമിക്കപ്പെട്ടു കഴിഞ്ഞു. കൂടാതെ പ്രസിഡണ്ടിന് ഗ്രൂപ്പില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഈയൊരവസ്ഥയില്‍ ഗ്രൂപ്പ് പ്രവര്‍ത്തനത്തില്‍ അച്ഛന് കരുത്തു പകരുക എന്റെ ചുമതലയാണ്, പത്മജ പറഞ്ഞു.

എന്നാല്‍ തന്റെ രംഗപ്രവേശം ഒരിക്കലും മുരളീധരനെ ഒറ്റപ്പെടുത്താനല്ലെന്ന് സൂചിപ്പിക്കാനും അവര്‍ മറന്നില്ല. വ്യക്തിയെന്ന നിലയില്‍ മുരളീധരന് ഗ്രൂപ്പുണ്ടായിരുന്നു. പക്ഷെ പ്രസിഡണ്ട് മൊത്തം പാര്‍ട്ടിയുടേതാണ്. ഒരിക്കലും തന്റെ രംഗപ്രവേശത്തെ മുരളീധരനെ മറികടക്കലായി കണക്കാക്കേണ്ടതില്ല. മുരളീധരന്റെയും എന്റെയും പ്രവര്‍ത്തനമേഖല രണ്ടായിരിക്കും.

ജൂണ്‍ നാല് തിങ്കളാഴ്ച താന്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായി അമേരിക്കയിലേക്ക് പോകുമെന്ന് അവര്‍ പറഞ്ഞു. ജൂണ്‍ 18 തിങ്കളാഴ്ചയ്ക്കു ശേഷമേ തിരിച്ചെത്തൂ. ജൂണ്‍ 20ഓടു കൂടി പാര്‍ട്ടി യോഗങ്ങളിലും മറ്റും സജീവമാകും.

കരുണാകരന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിച്ചുകൊണ്ട് ഏതാണ്ട് 10 വര്‍ഷം മുമ്പു തന്നെ പത്മജ കോണ്‍ഗ്രസിലെത്തിയിട്ടുണ്ട്. 1997ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തുനിന്നും കരുണാകരന്റെ വിജയത്തിനായി അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലാണ് പത്മജ ഔദ്യോഗികമായി രാഷ്ട്രീയപ്രവേശം ചെയ്യുമെന്ന ധാരണ പരന്നത്. ചാലക്കുടിയില്‍ അവര്‍ മത്സരിക്കുമെന്നുവരെ എല്ലാവരും കരുതി.

എന്നാല്‍ ഹൈക്കമാന്‍ഡ് പത്മജയ്ക്ക് സീറ്റ് നിഷേധിച്ച് സിറ്റിംഗ് എംഎല്‍എ സാവിത്രി ലക്ഷ്മണന് നല്‍കുകയായിരുന്നു. വിവാദങ്ങളില്‍ നിന്ന് പെട്ടെന്ന് പിന്‍വലിഞ്ഞ പത്മജ സാവിത്രി ലക്ഷ്മണനുവേണ്ടി പ്രചാരണത്തിനിറങ്ങുകയും ചെയ്തു. തിരഞ്ഞെടുപ്പിനു ശേഷവും പത്മജ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമായുണ്ട്. തിരുവനന്തപുരത്തുവച്ച് കരുണാകരന്‍ നടത്തുന്ന നീക്കങ്ങളിലെല്ലാം പത്മജയുടെ കാര്യമായ സ്വാധീനമുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+