പാസ്പോര്‍ട്ട് വേഗം ലഭിക്കാന്‍ സംവിധാനം
കൊച്ചി: പാസ്പോര്‍ട്ട് അപേക്ഷകളിന്മേലുള്ള കാലതാമസം ഒഴിവാക്കാന്‍ റീജ്യണല്‍ പാസ്പോര്‍ട്ട് ഓഫീസില്‍ പുതിയ സംവിധാനങ്ങള്‍. ഇതിന്റെ ഭാഗമായി അപേക്ഷകള്‍ പരിശോധിക്കാന്‍ ഓഫീസില്‍ കംപ്യൂട്ടറുകള്‍ സ്ഥാപിക്കുമെന്ന് റീജ്യണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍ സി. ഫെലിക്സ് റൊസാരിയോ പറഞ്ഞു.
പാസ്പോര്‍ട്ട് ഓഫീസിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പാസ്പോര്‍ട്ട് അപേക്ഷകള്‍ക്കുള്ള അപേക്ഷാഫോറം ലഭിക്കും. പാസ്പോര്‍ട്ട് അപേക്ഷകളിന്മേലുള്ള വ്യക്തിപരമായ അന്വേഷണങ്ങള്‍ക്കും വെബ്സൈറ്റ് വഴി മറുപടി ലഭിക്കും. മാത്രമല്ല അപേക്ഷിച്ച അന്നു തന്നെ പാസ്പോര്‍ട്ട് നല്കുന്ന തത്കാല്‍ പദ്ധതിയും തുടങ്ങിയിട്ടുണ്ടെന്ന് ഫെലിക്സ് റൊസാരിയോ പറഞ്ഞു.
അപേക്ഷകളുടെ അപ്പപ്പോഴത്തെ നിലയറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മറുപടി നല്കാന്‍ മാത്രമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടെലിഫോണ്‍ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. നമ്പര്‍ 0484-310600. കഴിഞ്ഞ വര്‍ഷം 106, 714 അപേക്ഷകള്‍ ലഭിച്ചതില്‍ 100, 874 പേര്‍ക്ക് പാസ്പോര്‍ട്ട് നല്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications