എലിപ്പനി: തൃശൂരില്‍ ഒരു മരണം
തിരുവനന്തപുരം: എലിപ്പനി ബാധിച്ച് ജൂണ്‍ രണ്ട് ശനിയാഴ്ച ഒരാള്‍ കൂടി മരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നാണ് ശനിയാഴ്ച വൈകീട്ട് മരണം റിപ്പോര്‍ട്ട് ചെയ്തത്. തൃശൂര്‍ സ്വദേശിനി മല്ലപ്പറമ്പില്‍ കാര്‍ത്ത്യായനി ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഈയിടെ പടര്‍ന്ന എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി.
കേരളത്തിന്റെ വിവിധ ജില്ലകളില്‍ എലിപ്പനി പടര്‍ന്നുപിടിക്കുകയാണ്. തൃശൂര്‍ ജില്ലയില്‍ എലിപ്പനി പടരാതിരിക്കാന്‍ വേണ്ടത്ര കരുതല്‍ നടപടികളെടുത്തിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും അതൊന്നും കാര്യക്ഷമമല്ലെന്ന് പരാതിയുണ്ട്.
രോഗം പടരാതിരിക്കാന്‍ പരമാവധി ശുചിത്വം പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. എലിക്ക് ആവാസയോഗ്യമായ രീതിയില്‍ ചവറുകള്‍ കുന്നുകൂട്ടരുതെന്നും കുറ്റിക്കാടുകള്‍ വെട്ടി തീയിടണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു.












Click it and Unblock the Notifications