Get Updates
Get notified of breaking news, exclusive insights, and must-see stories!

നേപ്പാള്‍ രാജാവും രാജ്ഞിയും കൊല്ലപ്പെട്ടു

കാഠ്മണ്ഡു: നേപ്പാള്‍ രാജാവ് ബീരേന്ദ്രയെയും രാജ്ഞിയെയും മകന്‍ ദീപേന്ദ്ര വെടിവച്ചുകൊന്നു.രാജകുടുംബത്തിലെ മറ്റ് 11 പേരെയും ദീപേന്ദ്ര വെടിവച്ചു കൊന്നതായി പറയപ്പെടുന്നു. കൂട്ടക്കൊലയ്ക്കു ശേഷം ദീപേന്ദ്ര സ്വയം വെടിവച്ച് മരിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്.

ജൂണ്‍ ഒന്ന് വെള്ളിയാഴ്ച രാത്രി ഇന്ത്യന്‍ സമയം 10. 30 കഴിഞ്ഞപ്പോഴാണ് കൊലപാതകങ്ങള്‍ നടന്നതെന്ന് കരുതപ്പെടുന്നു. നേപ്പാള്‍ രാജാവ് ബീരേന്ദ്ര (55), രാജ്ഞി ഐശ്വര്യ (52), ഐശ്വരിയയുടെ അമ്മ രത്ന, രാജാവിന്റെ രണ്ട് സഹോദരിമാര്‍, മറ്റ് അഞ്ച് കുടുംബാംഗങ്ങള്‍ എന്നിവരെയാണ് വധിച്ചത്. രാജകുടുംബത്തിലെ 17 അംഗങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

വെടിയേറ്റവരെ ഉടനെ തന്നെ കാഠ്മണ്ഡു സൈനിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആദ്യം മരണമടഞ്ഞത് രാജാവിന്റെ മൂത്ത സഹോദരി ശാന്തി രാജ്യ ലക്ഷ്മിയാണ് (60). ജൂണ്‍ രണ്ട് ശനിയാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം രണ്ട് മണിക്കാണ് ദീപേന്ദ്ര മരിച്ചത്.

എല്ലാ മാസത്തിലെയും മൂന്നാമത്തെ വെള്ളിയാഴ്ച രാജകുടുംബങ്ങള്‍ക്കായി അത്താഴവിരുന്ന് ഒരുക്കാറുണ്ട്. അത്താഴവിരുന്ന് വേളയിലുണ്ടായ വാക്കുതര്‍ക്കമാണ് കൂട്ടക്കൊലയില്‍ കലാശിച്ചതെന്ന് കരുതപ്പെടുന്നു. തന്റെ വിവാഹത്തെ കുറിച്ച് ദീപേന്ദ്രക്ക് മാതാപിതാക്കളുമായി അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. സംഭവം നടക്കുമ്പോള്‍ മദ്യപിച്ച് വെളിവില്ലാത്ത അവസ്ഥയിലായിരുന്നു ദീപേന്ദ്ര എന്ന് പറയപ്പെടുന്നു.

സംഭവത്തെ കുറിച്ച് പരസ്പരവിരുദ്ധമായ റിപ്പോര്‍ട്ടുകളാണ് കൊട്ടാരം അധികൃതര്‍ പുറത്തുവിടുന്നത്. മരിച്ചവരുടെ എണ്ണം കൃത്യമായി ഇനിയും അറിവായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+