Get Updates
Get notified of breaking news, exclusive insights, and must-see stories!

ദീപേന്ദ്ര നേപ്പാളിലെ പുതിയ രാജാവ്

കാഠ്മണ്ഡു: നേപ്പാള്‍ രാജാവ് ബീരേന്ദ്രയെയും ഭാര്യയെയും വെടിവച്ചുകൊന്ന മകന്‍ ദീപേന്ദ്രയെത്തന്നെ പുതിയ അവകാശിയായി നേപ്പാള്‍ രാജകീയ കൗണ്‍സില്‍ തിരഞ്ഞെടുത്തു. രാജാവിനെയും രാജ്ഞിയെയും വധിച്ചശേഷം സ്വയംവെടിവച്ച മകന്‍ ദീപേന്ദ്ര ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്.

ജൂണ്‍ രണ്ട് ശനിയാഴ്ച വൈകുന്നേരം ചേര്‍ന്ന യോഗത്തിലാണ് രാജകീയ കൗണ്‍സില്‍ ദീപേന്ദ്രയെ അടുത്ത അവകാശിയായി വാഴിക്കാന്‍ തീരുമാനിച്ചത്. ദീപേന്ദ്രയുടെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് തല്ക്കാലം ബീരേന്ദ്രരാജാവിന്റെ സഹോദരന്‍ ഗ്യാനേന്ദ്ര രാജാവ് ചുമതലകള്‍ ഏറ്റെടുക്കും.

ദീപേന്ദ്രയുടെ പ്രേമബന്ധത്തിന് അമ്മ ഐശ്വര്യ രാജ്ഞി എതിരുനിന്നതിനാലാണ് അദ്ദേഹം രാജകുടുംബാംഗങ്ങളെ മുഴുവന്‍ വെടിവച്ചുകൊന്നതെന്ന് പറയപ്പെടുന്നു. ബീരേന്ദ്ര രാജാവും രാജ്ഞിയുമുള്‍പ്പെടെ 13 പേരെയാണ് ദീപേന്ദ്ര ജൂണ്‍ ഒന്ന് വെള്ളിയാഴ്ച രാത്രി അത്താഴവിരുന്നിനിടയില്‍ വെടിവച്ചുകൊന്നത്.

തുടര്‍ന്ന് ദീപേന്ദ്ര സ്വയം വെടിവയ്ക്കുകയായിരുന്നു. ബീരേന്ദ്രയുടെ അനുജന്‍ ഗ്യാനേന്ദ്ര രാജാവ് അകലെ ഒരു കൊട്ടാരത്തില്‍ ഒഴിവുകാലം ചെലവഴിക്കാന്‍ പോയിരുന്നതിനാല്‍ അദ്ദേഹം വധശ്രമത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+