ജയലളിത മുഖ്യമന്ത്രി: തിങ്കളാഴ്ച വാദം കേള്‍ക്കും
ദില്ലി: തമിഴ്നാട്ടിലെ മുഖ്യമന്ത്രിയായി ജയലളിതയെ നിയമിച്ച ഗവര്‍ണര്‍ ജസ്റിസ് ഫാത്തിമാബീവിയുടെ നടപടി സംബന്ധിച്ച പരാതിയിന്മേല്‍ ജൂണ്‍ നാല് തിങ്കളാഴ്ച സുപ്രീം കോടതി വാദം കേള്‍ക്കും. ജയലളിത മുഖ്യമന്ത്രിയായതിനെ ചോദ്യം ചെയ്ത് കോടതിയില്‍ ലഭിച്ച മൂന്ന് പൊതുതാല്പര്യ ഹര്‍ജികളിന്മേലാണ് വാദം കേള്‍ക്കല്‍.
തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യത കല്പിച്ച ഒരാള്‍ക്ക് മുഖ്യമന്ത്രിപോലുള്ള സ്ഥാനങ്ങള്‍ കൈയാളാമോ എന്നതു സംബന്ധിച്ച നിര്‍ണായക തീരുമാനം ഈ കേസില്‍ സുപ്രീം കോടതി എടുക്കും.
മെയ് 10ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയലളിത നേതൃത്വം നല്‍കിയ എഐഡിഎംകെ സഖ്യത്തിന് സഭയില്‍ മൃഗീയ ഭൂരിപക്ഷം ലഭിച്ചിരുന്നു. ജനങ്ങളുടെ വിധിയെഴുത്തു പ്രകാരം തനിക്ക് മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുണ്ടെന്നാണ് ജയലളിത അവകാശപ്പെടുന്നത്.
എന്നാല്‍ ശിക്ഷിക്കപ്പെടുകയും മത്സരിക്കാന്‍ അയോഗ്യത കല്പിക്കുകയും ചെയ്ത ഒരാള്‍ മുഖ്യമന്ത്രിയാകുന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ക്കെതിരാണെന്നാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച ബി.ആര്‍. കപൂര്‍ അവകാശപ്പെടുന്നത്. മത്സരിക്കാന്‍ അയോഗ്യത കല്പിച്ച ഒരാള്‍ക്ക് സ്വാഭാവികമായും മുഖ്യമന്ത്രിയാകാന്‍ പറ്റില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications