കാസര്‍കോട് മുഖ്യമന്ത്രി ഇടപെടണം
കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ ലീഗ്- സിപിഎം അക്രമം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി എ.കെ. ആന്റണി ഇടപെടണമെന്ന് സര്‍വകക്ഷിയോഗം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയ്ക്ക് അസൗകര്യമുണ്ടെങ്കില്‍ പകരം ഈ ദൗത്യത്തിന് മറ്റൊരു മന്ത്രിയെ ഏര്‍പ്പെടുത്തണമെന്നും ജൂണ്‍ മൂന്ന് ഞായറാഴ്ച ചേര്‍ന്ന സര്‍വകക്ഷിയോഗം നിര്‍ദേശിച്ചു.
സിപിഎം, കോണ്‍ഗ്രസ്, ലീഗ്, ബിജെപി തുടങ്ങി എല്ലാ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ബിജെപിയും സിപിഎമ്മും കാസര്‍കോട്ടെ അക്രമത്തിന് കുറ്റപ്പെടുത്തിയത് ലീഗിനെയാണ്.
സര്‍വകക്ഷിയോഗത്തിന് ശേഷം കാസര്‍കോട് ക്രമസമാധാനനില മെച്ചപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച പക്ഷെ, സിപിഎം കാസര്‍കോട് ജില്ലാകമ്മിറ്റി ഓഫീസിന് നേരെ ബോംബേറുണ്ടായി. സിപിഎമ്മിനുവേണ്ടി ടി. ഗോവിന്ദന്‍ എംഎല്‍എയും ബിജെപിയ്ക്കുവേണ്ടി മടിക്കൈ കുമാരനും യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications