കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

18കാരന്‍ അമ്മയെയും പെങ്ങളെയും കൊലപ്പെടുത്തി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പതിനെട്ടുകാരനായ യുവാവ് അമ്മയെയും പെങ്ങളെയും കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജൂണ്‍ രണ്ട് ശനിയാഴ്ച രാത്രി തിരുവനന്തപുരത്തിനടുത്ത കൊല്ലങ്കോട്ടാണ് സംഭവം.

രാജേഷ് എന്ന യുവാവാണ് അമ്മയെയും പെങ്ങളെയും കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുന്നത്. അച്ഛന്‍ രാധാകൃഷ്ണന്റെ അമിത മദ്യപാനമാണ് രാജേഷിനെ ഈ കടുംകൈ ചെയ്യിച്ചതെന്ന് കരുതുന്നു.

രാധാകൃഷ്ണന്റെ മദ്യപാനം കൊണ്ട് പൊറുതിമുട്ടിയ അമ്മ ചന്ദ്രികയും മക്കളായ രാജേഷും രാജിയും ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ആത്മഹത്യ ചെയ്യാന്‍ ശക്തിയില്ലാതെ പോയ അമ്മയെയും മൂത്ത പെങ്ങളെയും കഴുത്തില്‍ തോര്‍ത്ത് മുറുക്കി രാജേഷ് കൊലപ്പെടുത്തുകയായിരുന്നുവത്രെ.

രാത്രി 10 മണിയോടു കൂടി തെങ്ങിന്‍തോപ്പില്‍ വച്ചായിരുന്നു സംഭവം. മരിച്ചുവെന്ന് ഉറപ്പുവരുത്താന്‍ വേണ്ടി അമ്മയുടെയും പെങ്ങളുടെയും തല കല്ലുകൊണ്ട് തകര്‍ക്കുകയും ചെയ്തു. പിന്നീട് രാജേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും രക്ഷപ്പെടുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X