സംസ്ഥാനത്ത് മൂന്നു ദിവസത്തെ ദുഃഖാചരണം
തിരുവനന്തപുരം: നേപ്പാള്‍ രാജാവ് ബീരേന്ദ്രരാജാവും രാജ്ഞി ഐശ്വര്യയും കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് കേരളത്തില്‍ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. കൊല്ലപ്പെട്ട രാജാവിനോടുള്ള ആദരസൂചകമായി സെക്രട്ടേറിയറ്റിലെ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.
തിരുവനന്തപുരത്ത് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സംസ്ഥാനത്ത് ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്നത്.
ജൂണ്‍ രണ്ട് ശനിയാഴ്ചയാണ് നേപ്പാള്‍ രാജാവും രാജ്ഞിയും രണ്ട് മക്കളും മറ്റ് രാജകുടുംബാംഗങ്ങളും വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications