നാദാപുരം: ഹര്‍ത്താല്‍ പൂര്‍ണം
നാദാപുരം: കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചതിനെത്തുടര്‍ന്ന് വടകര താലൂക്കില്‍ സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. കടകളെല്ലാം അടഞ്ഞു കിടക്കുകയാണ്. വാഹനങ്ങള്‍ ഓടുന്നില്ല.
ഒറ്റപ്പെട്ട ചില അക്രമസംഭവങ്ങളൊഴിച്ചാല്‍ ഹര്‍ത്താല്‍ പൊതുവെ സമാധാനപൂര്‍ണമാണ്. കുറ്റ്യാടിയിലും പരിസരപ്രദേശത്തും എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
സിറ്റി പൊലീസ് കമ്മീഷണര്‍ അബ്ദുള്‍ ഖാദര്‍, കോഴിക്കോട് റൂറല്‍ എസ്പി എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സംഭവസ്ഥലത്ത് കാവല്‍ നില്‍ക്കുന്നുണ്ട്.
ജൂണ്‍ രണ്ട് ശനിയാഴ്ച വൈകുന്നേരമാണ് സിപിഎം പ്രവര്‍ത്തകന്‍ വിനു (30) കൊല്ലപ്പെട്ടത്. കല്ലാച്ചി ചന്തയില്‍ വെച്ച് ജിപ്പില്‍ വന്ന ഒരു സംഘം വിനുവിനെ കൊല്ലുകയായിരുന്നു. മേഖലയില്‍ ജില്ലാ കളക്ടര്‍ ഒരാഴ്ചക്കാലത്തേക്ക് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. കൊല്ലപ്പെട്ട വിനുവിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ക്കോളേജില്‍ പോസ്റ് മോര്‍ട്ടം നടത്തി ഞായറാഴ്ച ഉച്ചയോടെ സംസ്കരിക്കും.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നാദാപുരത്ത് മുസ്ലിംലീഗിനേറ്റ തോല്വിയാണ് അക്രമസംഭവങ്ങള്‍ക്ക് കാരണമെന്ന് നാദാപുരം എംഎല്‍എ ബിനോയ് വിശ്വം ആരോപിച്ചു. അക്രമസംഭവങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം മുസ്ലിംലീഗ് നേതൃത്വം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications