നാദാപുരത്ത് അക്രമം
നാദാപുരം: കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് അക്രമികള്‍ 25 വീടുകള്‍ക്ക് തീവച്ചു. നാദാപുരത്ത് തെരുവംപറമ്പിലാണ് ജൂണ്‍ മൂന്ന് ഞായറാഴ്ചയാണ് 25 വീടുകള്‍ തീവച്ചു നശിപ്പിച്ചത്.
കല്ലാച്ചി അങ്ങാടിയില്‍ കടകള്‍ക്ക് നേരെ ഞായറാഴ്ച ബോംബേറുണ്ടായി. വിനോദ് എന്ന സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു. കല്ലാച്ചിയില്‍ ശനിയാഴ്ച കൊലക്കത്തിക്കിരയായ വിനുവിന്റെ ജഡം ഞായറാഴ്ച സംസ്കരിച്ചു.
വിനുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വടകരയില്‍ ഇടതുമുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു. കടകളെല്ലാം അടഞ്ഞു കിടന്നു. വാഹനങ്ങള്‍ ഓടിയില്ല. ഒറ്റപ്പെട്ട ചില അക്രമസംഭവങ്ങളൊഴിച്ചാല്‍ ഹര്‍ത്താല്‍ പൊതുവെ സമാധാനപൂര്‍ണമായിരുന്നു.












Click it and Unblock the Notifications