കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിപ്പോര്‍ട്ട് തള്ളിയെന്ന വാര്‍ത്ത ശരിയല്ല: പിണറായി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ തോല്വിയെ സംബന്ധിച്ച് സിപിഎം സംസ്ഥാന ഘടകം തയ്യാറാക്കിയ റിപ്പോര്‍ട്ട് കേന്ദ്രകമ്മിറ്റി തള്ളിയെന്ന റിപ്പോര്‍ട്ടുകള്‍ വാസ്തവവിരുദ്ധമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

ജൂണ്‍ മൂന്ന് ഞായറാഴ്ച തിരുവനന്തപുരം എകെജി സെന്ററില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാജയകാരണത്തെക്കുറിച്ച് പ്രാഥമിക റിപ്പോര്‍ട്ട് മാത്രമേ കേന്ദ്രകമ്മിറ്റിയില്‍ അവതരിപ്പിച്ചിട്ടുള്ളൂ. വിശദമായി റിപ്പോര്‍ട്ട് കൊടുക്കാനിരിക്കുന്നതേയുള്ളൂ. വിശദ റിപ്പോര്‍ട്ട് പെട്ടെന്ന് നല്‍കണമെന്ന് മാത്രമേ കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടിട്ടുള്ളൂ - പിണറായി വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് പരാജയകാരണങ്ങള്‍ സിപിഎം വിശദമായി പരിശോധിക്കും. കീഴ്ഘടകങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയായിരിക്കും ഈ റിപ്പോര്‍ട്ട് തയ്യാറാക്കുക.

സംസ്ഥാനത്ത് എല്‍ഡിഎഫിന്റെ അടിത്തറ തകര്‍ന്നിട്ടില്ലെന്ന് അവകാശപ്പെട്ട പിണറായി പക്ഷെ മുന്നണിയുടെ വോട്ടില്‍ ചെറിയ ചോര്‍ച്ചയുണ്ടായതായി സമ്മതിച്ചു. ഇക്കാര്യം വിശദമായി അന്വേഷിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കും.

നായനാര്‍ സര്‍ക്കാരിന്റെ പരാജയവും കെട്ടുറപ്പില്ലായ്മയുമാണ് എല്‍ഡിഎഫ് പരാജയപ്പെടാന്‍ കാരണമെന്ന സിപിഐയുടെയും ആര്‍എസ്പിയുടെയും മറ്റു ഘടകകക്ഷികളുടെയും വിലയിരുത്തല്‍ അവരുടെ ആഭ്യന്തര കാര്യമാണെന്ന് പറഞ്ഞ് പിണറായി തള്ളി. സിപിഎമ്മിന്റെ വിലയിരുത്തല്‍ സിപിഎമ്മാണ് നടത്തുക.

നാദാപുരത്ത് സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെടാനിടയായ അക്രമസംഭവങ്ങളെക്കുറിച്ച് യുഡിഎഫ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം. അക്രമങ്ങളെ ജനാധിപത്യശക്തികളുമായി ചേര്‍ന്ന് നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X