നയപ്രഖ്യാപനമില്ലാത്തത് ഭരണഘടനാലംഘനം
തിരുവനന്തപുരം: 11-ാമത് നിയമസഭയുടെ ആദ്യയോഗത്തില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗമില്ലാത്തത് ഭരണഘടനാവിരുദ്ധമാണെന്ന് സിപിഎം നിയമസഭാകക്ഷി നേതാവ് വി.എസ്. അച്യുതാനന്ദന്‍.
ജൂണ്‍ അഞ്ച് ചൊവാഴ്ച ചേരാനിരിക്കുന്ന ആദ്യനിയമസഭായോഗം സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും തിരഞ്ഞെടുത്തശേഷം പിരിച്ചുവിടാനാണ് യുഡിഎഫ് തീരുമാനം. പക്ഷെ ഇത് ഭരണഘടനാലംഘനമാണെന്ന് വിഎസ് ജൂണ്‍ മൂന്ന് ഞായറാഴ്ച അഭിപ്രായപ്പെട്ടു.
ഒരു സംസ്ഥാനത്തിലും ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗമില്ലാതെ ആദ്യനിയമസഭായോഗം ചേരുന്ന പതിവില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാലാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം യുഡിഎഫ് വേണ്ടെന്ന്വച്ചത്.












Click it and Unblock the Notifications