ബംഗ്ലാദേശില്‍ സ്ഫോടനം; 9 മരണം
ധാക്ക: ബംഗ്ലാദേശില്‍ ഒരു കൃസ്തീയ ദേവാലയത്തിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ ഒമ്പതു പേര്‍ മരിച്ചു. ജൂണ്‍ മൂന്ന് ഞായറാഴ്ച രാവിലെ ഗോപാല്‍ഗഞ്ച് ജില്ലയിലാണ് സംഭവം നടന്നത്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ദേവാലയത്തില്‍ പ്രാര്‍ത്ഥന നടന്നു കൊണ്ടിരിക്കുമ്പോഴാണ് സ്ഫോടനം നടന്നത്. ദേവാലയത്തിനുള്ളില്‍ നേരത്തെത്തന്നെ ബോംബ് സ്ഥാപിച്ചിട്ടുണ്ടായിരുന്നു എന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.
ബോംബാക്രമണത്തെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന അപലപിച്ചു. സംഭവത്തിനുത്തരവാദികളായവരെ പെട്ടെന്നു തന്നെ അറസ്റു ചെയ്യണമെന്ന് അവര്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ഏപ്രില്‍ 14ന് ബംഗാളി പുതുവര്‍ഷാഘോഷ വേളയില്‍ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ എട്ട് പേര്‍ മരിച്ചിരുന്നു.












Click it and Unblock the Notifications