Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി എല്ലായിടത്തും ഇലക്ട്രോണിക് വോട്ടിംഗ ് യന്ത്രം

ദില്ലി: അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്തെല്ലായിടത്തും ഇലക്ട്രോണിക് വോട്ടിംഗ്യന്ത്രം ഉപയോഗിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എം.എസ്.ഗില്‍ പറഞ്ഞു.

2004ല്‍ ആണ് ഇപ്പോഴത്തെ ലോക്സഭയുടെ കാലാവധി കഴിയുന്നത്. പൂര്‍ണമായും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിക്കുന്നതോടെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഒരു ദിവസത്തിലേറെ നീളുന്ന വോട്ടെണ്ണല്‍ പ്രകിയ ഏതാനും മണിക്കൂറിനുള്ളില്‍ അവസാനിക്കും.

1980ലാണ് തിരഞ്ഞെടുപ്പില്‍ ആദ്യമായി ചില മണ്ഡലങ്ങളില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചത്. 1998ലെ തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് യന്ത്രം കൂടുതല്‍ വ്യാപകമായി ഉപയോഗിച്ചു.

ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂര്‍ണമായും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിക്കുമെന്ന് ഗില്‍ അറിയിച്ചു.

ഇപ്പോള്‍ മൂന്ന് ലക്ഷം വോട്ടിംഗ്യന്ത്രം തിരഞ്ഞെടുപ്പ് കമ്മിഷനുണ്ടെന്ന് ഗില്‍ പറഞ്ഞു. ജൂണ്‍ 14ന് ആണ് ഗില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സ്ഥാനമൊഴിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+