ജയലളിത കേസ് : പുതിയ ബെഞ്ചിന് നിര്‍ദേശം
ദില്ലി: ജയലളിതയെ തമിഴ്നാട് മുഖ്യമന്ത്രിയായി നിയമിച്ച ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്യുന്ന ഹര്‍ജിയിന്മേല്‍ വാദം കേള്‍ക്കാന്‍ കൂടുതല്‍ അംഗങ്ങളടങ്ങിയ പുതിയൊരു ബെഞ്ച് രൂപീകരിക്കണമെന്ന് സുപ്രിം കോടതി ഡിവിഷന്‍ ബെഞ്ച് ശുപാര്‍ശ ചെയ്തു. ജൂണ്‍ നാല് തിങ്കളാഴ്ചയാണ് ജയലളിതകേസില്‍ ഡിവിഷന്‍ബെഞ്ച് സുപ്രിം കോടതി ചീഫ് ജസ്റിസിനോട് ഇക്കാര്യം നിര്‍ദ്ദേശിച്ചത്.
ഇക്കാര്യത്തില്‍ അറ്റോര്‍ണി ജനറലിന്റെ സഹായത്തിനായി നോട്ടീസ് അയക്കുകയും ചെയ്തു. ജസ്റ്റിസ് എസ്.എസ്.എം.ഖ്വാദ്രി, ജസ്റിസ് ദൊരൈസ്വാമി രാജു എന്നിവരടങ്ങിയ ബെഞ്ചാണ് കേസിന്മേല്‍ ഈ തീരുമാനമെടുത്തത്.
അഭിഭാഷകരായ ബി.ആര്‍.കപൂര്‍, മനോഹര്‍ ലാല്‍ ശര്‍മ എന്നിവരാണ് ജയലളിതയെ തമിഴ്നാട് മുഖ്യമന്ത്രിയായി നിയമിച്ചതിനെതിരെ പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യത കല്പിക്കപ്പെട്ട വ്യക്തി മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നതിനെയാണ് ഹര്‍ജിയില്‍ ചോദ്യം ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications