Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊലീസിന് പൂര്‍ണസ്വാതന്ത്യ്രം: മുഖ്യമന്ത്രി

ചേര്‍ത്തല: അക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന പൊലീസിന് പൂര്‍ണസ്വാതന്ത്യ്രമുണ്ടെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി.

പൊലീസ് നിഷ്ക്രിയരാകേണ്ട ആവശ്യമില്ല. അവസരത്തിനനുസരിച്ച് നടപടിയെടുക്കാനുള്ള സ്വാതന്ത്യ്രം അവര്‍ക്കുണ്ട്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് പൊലീസിന് സ്വയം നടപടിയെടുക്കാനുള്ള സ്വാതന്ത്യ്രം ഇല്ലായിരുന്നു - ആന്റണി പറഞ്ഞു.

നാദാപുരത്തും പരിസരപ്രദേശങ്ങളിലും നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ഒരിടത്തും അക്രമം വച്ചുപൊറിപ്പിക്കില്ല എന്നതാണ് സര്‍ക്കാരിന്റെ നയം. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാരിന്റെ സംരക്ഷണവും ഉണ്ടാകില്ല - മുഖ്യമന്ത്രി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+