നിയമസഭാ സമ്മേളനം ചൊവാഴ്ച
തിരുവനന്തപുരം: 11-ാം കേരള നിയമസഭയുടെ ആദ്യസമ്മേളനം ജൂണ്‍ അഞ്ച് ചൊവാഴ്ച ആരംഭിക്കും. നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞയോടെയാണ് സമ്മേളനം ആരംഭിക്കുക.
ആക്ടിംഗ് സ്പീക്കര്‍ നാരായണപ്പണിക്കരുടെ അധ്യക്ഷതയിലാണ് സമ്മേളനം നടക്കുന്നത്. ബുധനാഴ്ച സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും തിരഞ്ഞെടുക്കും.
നിയമസഭയില്‍ ഇത്തവണ 53 പുതുമുഖങ്ങളാണുള്ളത്. ഇതില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്.
അതിനിടെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഈ സമ്മേളനത്തില്‍ ഉള്‍പ്പെടുത്താത്തത് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രി എ.കെ.ആന്റണിയ്ക്ക് കത്തയച്ചു.












Click it and Unblock the Notifications