മന്ത്രിമാര്‍ വരുത്തുന്ന അധികബാധ്യത 15.92 കോടി
തിരുവനന്തപുരം: മുന്‍ നായനാര്‍ സര്‍ക്കാരിനെ അപേക്ഷിച്ച് യുഡിഎഫ് സര്‍ക്കാരില്‍ ആറ് മന്ത്രിമാരെക്കൂടി കൂടുതലായി നിയമിച്ചത് സര്‍ക്കാരിന് 15,92 കോടി രൂപയുടെ അധികബാധ്യത ഉണ്ടാക്കും.
ആറ് മന്ത്രിമാര്‍ക്കുമുള്ള പേഴ്സണല്‍ സ്റാഫ്, ശമ്പളം, ആനുകൂല്യങ്ങള്‍, യാത്രാബത്ത, വീട്ടു വാടക, വീട് അറ്റകുറ്റപ്പണി, ഉപകരണങ്ങള്‍ എന്നിവയ്ക്കുള്ള ചെലവ് ഏറ്റവും കുറഞ്ഞ തുകയില്‍ കണക്കാക്കുമ്പോഴാണ് സംസ്ഥാനം ഇത്രയും തുകയുടെ ബാധ്യത വഹിക്കേണ്ടിവരുന്നത്. വൈദ്യുതി, ടെലഫോണ്‍ എന്നിവയുടെ ചെലവുകള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ഇത് ഇനിയും ഉയരും.
91ലെയും 96ലെയും മന്ത്രിസഭയിലെ മന്ത്രിമാര്‍ക്ക് ഉണ്ടായ ചെലവ് സംസ്ഥാന പൊതുഭരണ വകുപ്പ് കണക്കാക്കിയിട്ടുണ്ട്. ഇതു പ്രകാരം ഒരു മന്ത്രിക്ക് ഒരുവര്‍ഷം 50 ലക്ഷത്തില്‍ കൂടുതല്‍ ചെലവ് വരുന്നുണ്ട്. 91ലെ യുഡിഎഫ് സര്‍ക്കാരിലെ 19 മന്ത്രിമാര്‍ക്കുള്ള ചെലവ് ആകെ 9,21,02,718 രൂപയായിരുന്നു. ഒരു മന്ത്രിയുടെ ചെലവ് ശരാശരി 51,16,818 രൂപ.
96ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ മന്ത്രിമാരുടെ എണ്ണം 14 ആക്കി കുറച്ചതിനാല്‍ ചെലവില്‍ കാര്യമായ കുറവുണ്ടാക്കാന്‍ സാധിച്ചു. എല്ലാ മന്ത്രിമാര്‍ക്കും കൂടി 7,58,32,243 രൂപയാണ് ചെലവഴിച്ചത്. ഒരു മന്ത്രിയുടെ ശരാശരി ചെലവ് 50,55,483 രൂപ. മന്ത്രിമാരുടെ ശമ്പളം, യാത്രാബത്ത, ദിനബത്ത, മെഡിക്കല്‍ റീഇംപേഴ്സ്മെന്റ്, അതിഥി സല്‍ക്കാരം തുടങ്ങിയ ചെലവുകള്‍ മാത്രമേ ഇതിലുള്‍പ്പെടുന്നുള്ളൂ. പേഴ്സണല്‍ സ്റാഫിന്റെ ശമ്പളവും പെന്ഷന് തുടങ്ങിയ ആനുകൂല്യങ്ങളും ഇതിനു പുറമെയാണ്.
ഈ കണക്കുകള്‍ പ്രകാരം കണക്കാക്കുമ്പോള്‍ യുഡിഎഫ് സര്‍ക്കാരിലെ അധിക ആറു മന്ത്രിമാരുടെ താമസച്ചെലവ് ഒരു വര്‍ഷത്തേക്ക് 10,80,000 രൂപവരും. ശമ്പളവും മറ്റാനുകൂല്യങ്ങളും കൂടി 75 ലക്ഷവും പേഴ്സണല്‍ സ്റാഫിന്റെ ശമ്പളം 2 കോടി 20 ലക്ഷവും എല്ലാം ഉള്‍പ്പെടെ ഒരു മന്ത്രിക്ക് ഒരു വര്‍ഷം വരുന്ന ചെലവ് 3.05 കോടി രൂപയായിരിക്കും. ഈ ചെലവ് അഞ്ചു വര്‍ഷം കൊണ്ട് 15 കോടി കവിയും. ഇതിനു പുറമെ വീട്ടിലെ അറ്റകുറ്റപ്പണികള്‍ക്കും മറ്റാവശ്യങ്ങള്‍ക്കുമായി 70 ലക്ഷത്തില്‍ കൂടുതല്‍ രൂപയും ചെലവു വരും.
നായനാര്‍ മന്ത്രിസഭയില്‍ 14 മന്ത്രിമാര്‍ മാത്രമായിരുന്നതിനാല്‍ 14 ഔദ്യോഗിക മന്ത്രിവസതികള്‍ മാത്രമേ ഇപ്പോള്‍ സര്‍ക്കാരിന് സ്വന്തമായുള്ളൂ. കൂടുതലായുള്ള ആറു മന്ത്രിമാര്‍ക്ക് വീടുകള്‍ കണ്ടെത്താന്‍ വിനോദസഞ്ചാരവകുപ്പ് നീക്കം തുടങ്ങിയിട്ടുണ്ട്. 15,000 രൂപയില്‍ താഴെ വാടകയുള്ള വീടുകളേ എടുക്കാന്‍ പാടുള്ളൂ എന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും തിരുവനന്തപുരത്തെ നിരക്കനുസരിച്ച് അത് സാധ്യമാകുമോ എന്ന സംശയവും ഉണ്ട്.
ഭരണപരിഷ്കരണ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം നിയമസഭയിലെ 10 എംഎല്‍എമാര്‍ക്ക് ഒരു മന്ത്രിയേ പാടുള്ളൂ. അതായത് ആകെ നിയമസഭാ സാമാജികരില്‍ പത്ത് ശതമാനം പേര് മന്ത്രിമാര്‍. കേരള നിയമസഭയിലെ ആകെ അംഗസംഖ്യ 140 ആയതിനാല്‍ 14 മന്ത്രിമാരാണ് അഭിലഷണീയം. ഇതനുസരിച്ചാണ് നായനാര്‍ സര്‍ക്കാര്‍ മന്ത്രിമാരുടെ എണ്ണം 14 ആക്കി കുറച്ചത്.
എന്നാല്‍ യുഡിഎഫിലെ ഘടകകക്ഷികളുടെ എണ്ണക്കൂടുതലും കോണ്‍ഗ്രസിലെ ഗ്രൂപ്പിസവും കൂടി ചേര്‍ന്നപ്പോള്‍ ആന്റണി സര്‍ക്കാരിന് മന്ത്രിമാരുടെ എണ്ണം കൂട്ടാതെ നിവൃത്തിയില്ലെന്നായി. മന്ത്രിമാരുടെ എണ്ണം അധികച്ചെലവ് വരുത്തില്ലെന്നാണ് ഇപ്പോഴും മുഖ്യമന്ത്രി പറയുന്നത്.
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!!












Click it and Unblock the Notifications