Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളി യുവാവ് യുഎസില്‍ മരിച്ചു

കോട്ടയം: മലയാളിയുവാവിനെ അമേരിക്കയിലെ നീന്തല്‍ക്കുളത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തിരുവല്ല കുന്നന്താനം പാറാങ്കലായ മുണ്ടുകുഴിയില്‍ കെ.സി. തോമസിന്റെ മകന്‍ സൂരജ് ജേക്കബ് ( ബോബന്‍-27) ആണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.

അമേരിക്കയില്‍ ഡാളസില്‍ എഞ്ചിനീയറായി ജോലിചെയ്യുകയാണ് സൂരജ്. ജൂണ്‍ രണ്ട് ശനിയാഴ്ചയാണ് സൂരജിനെ വീടിനടുത്തുള്ള നീന്തല്‍ക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

പോസ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാലേ ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് അറിയാന്‍ കഴിയൂ. അവിവാഹിതനായ സൂരജ് കെ.ടി. തോമസ് - ആലീസ് ദമ്പതികളുടെ ഏകമകനാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+