നബിദിനം ആഘോഷിച്ചു
തിരുവനന്തപുരം: പ്രവാചകനായ മുഹമ്മദ് നബിയുടെ 11475-ാം പിറന്നാള്‍ ജൂണ്‍ നാല് തിങ്കളാഴ്ച അന്നദാനം, പ്രഭാഷണപരമ്പര തുടങ്ങിയ പരിപാടികളോടെ ആഘോഷിച്ചു.
തിരുവനന്തപുരം പാളയം ജുമാമസ്ജിദില്‍ നടന്ന അന്നദാനത്തിന് പാളയം ഇമാം പി.കെ.ഹംസ മൗലവി നേതൃത്വം നല്‍കി. സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സഹനശക്തിയുടെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ നബിദിനം സഹായിക്കട്ടെയെന്ന് നബിദിന സന്ദേശത്തില്‍ ഹംസ മൗലവി ആശംസിച്ചു.
നബി ദിനത്തോട് അനുബന്ധിച്ച് മുസ്ലിം വെല്‍ഫെയര്‍ സൊസൈറ്റി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച സൗഹൃദതൂവാല വിതരണത്തിന്റെ ഉദ്ഘാടനം ജൂണ്‍ നാല് തിങ്കളാഴ്ച തമ്പാനൂര്‍ ഇമാം അബ്ദുള്‍ റസാക്ക് മൗലവി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു.
കേശവദാസപുരം ജുമാ മസ്ജിദില്‍ ആറ് ദിവസമായി നടന്നുവന്ന പ്രഭാഷണപരമ്പര പാന്തന്നൂര്‍ ഇബ്രാഹിം മൗലവിയുടെ പ്രഭാഷണത്തോടെ സമാപിച്ചു. കേരള മുസ്ലിം ജമാ അത്തും നബിദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.












Click it and Unblock the Notifications