Get Updates
Get notified of breaking news, exclusive insights, and must-see stories!

നാദാപുരത്ത് ആകാശത്തേക്ക് വെടി

നാദാപുരം: സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് അക്രമം വ്യാപിക്കുന്നു. എടച്ചേരി, വളയം എന്നിവിടങ്ങളില്‍ പൊലീസ് ആകാശത്തേക്ക് വെടിവച്ചു.

വളയം, തെരുവംപറമ്പ്, കല്ലാച്ചി, എടച്ചേരി, പുതിയങ്ങാടി തുടങ്ങിയ മേഖലകളിലാണ് അക്രമം വ്യാപിച്ചിരിക്കുന്നത്. വളയത്ത് വീടുകളും കടകളും തീയിട്ടു നശിപ്പിച്ചു.

വളയത്തും എടച്ചേരിയിലും പൊലീസിനു നേരെ ആക്രമണം ഉണ്ടായതിനാലാണ് പൊലീസ് ആകാശത്തേക്ക് വെടിവച്ചത്. വളയത്ത് മൂന്നു റൗണ്ട് വെടിവച്ചു. ലീഗ് പ്രവര്‍ത്തകരെന്ന് പറയപ്പെടുന്നവരുടെ ആക്രമണം മൂലം എസ്പി ചന്ദ്രന്‍ ഉള്‍പ്പെടെ മൂന്നു പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

സിപിഎം പ്രവര്‍ത്തകനായ വിനുവിനെ ജൂണ്‍ രണ്ട് ശനിയാഴ്ച ഒരു സംഘം വെട്ടിക്കൊന്നതോടെയാണ് നാദാപുരത്ത് വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ് മോര്‍ട്ടം ചെയ്തതിനു ശേഷം വിനുവിന്റെ മൃതദേഹം നാട്ടില്‍കൊണ്ടുവന്ന് ഞായറാഴ്ച സംസ്കരിച്ചു.

ഇപ്പോള്‍ നടക്കുന്ന ആക്രമണങ്ങളില്‍ രാഷ്ട്രീയകക്ഷികള്‍ക്ക് ഒരു നിയന്ത്രണവും ഇല്ലാതായിട്ടുണ്ട്. ഇതിനു പുറമെ പൊലീസ് നിഷ്ക്രിയത്വം കൂടിയാകുമ്പോള്‍ സംഘര്‍ഷം നിയന്ത്രണാതീതമാവുകയാണ്. നിഷ്ക്രിയത്വം അവസാനിപ്പിച്ച് പൊലീസ് നടപടിയെടുക്കുകയാണെങ്കില്‍ അക്രമം അടിച്ചമര്‍ത്താന്‍ കഴിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

അതിനിടെ സംഘര്‍ഷം മുതലെടുത്ത് മേഖലയില്‍ സാമൂഹ്യദ്രോഹികള്‍ അഴിഞ്ഞാടുന്നതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തിന് വര്‍ഗീയനിറം നല്‍കി കൂടുതല്‍ അക്രമങ്ങളുണ്ടാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+